ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.81 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 4,516 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്. 1,232 മരണം. ഇതോടെ ബ്രസീലില്‍ ആകെ മരണം 31,278 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,132 പേരാണ് മരിച്ചത്. 1.08 ലക്ഷമാണ് അമേരിക്കയിലെ ആകെ മരണം.
ലോകത്ത് ഇന്നലെ 1.10 ലക്ഷം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 64.73 ലക്ഷമായി. രോഗമുക്തി നേടിയവര്‍ 29.86 ലക്ഷം പേരാണ്. നിലവില്‍ 31.05 പേരാണ് വിവിധ രാജ്യങ്ങളിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബ്രസീലില്‍ ഇന്നലെ 27,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5.56 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ പുതിയതായി 21,325 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തിയതോടെ രോഗബാധിതര്‍ 18.80 ലക്ഷമായി.
സ്പെയിന്, പെറു, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്സിക്കോയില്‍ 237 പേരും യുകെയില്‍ 324 പേരും ഇന്ത്യയില്‍ 221 പേരും റഷ്യയില്‍ 182 പേരും ഫ്രാന്‍സില്‍ 107 പേരും ജര്‍മ്മനിയില്‍ 56 പേരുമാണ് ഇന്നലെ മരിച്ചത്. റഷ്യയില്‍ 4.23 ലക്ഷവും സ്പെയിനില്‍ 2.87 ലക്ഷവും യുകെയില്‍ 2.77 ലക്ഷവും ഇറ്റലിയില്‍ 2.33 ലക്ഷവും ഇന്ത്യയില്‍ 2.07 ലക്ഷവും ഫ്രാന്‍സില്‍ 1.89 ലക്ഷവും പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയിലും യുഎഇയിലും കുവൈത്തിലുമാണ് മരണനിരക്ക് കൂടുതല്‍. സൗദിയില്‍ 549 പേരും യുഎഇയില്‍ 269 പേരും കുവൈത്തില്‍ 226 പേരും ഇതുവരെ മരിച്ചു. സൗദിയില്‍ ഇന്നലെ മാത്രം 24 മരണവും 1,869 പേര് രോഗബാധിതരാണെന്നും കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 89,011 ആയി. യുഎഇയില്‍ ഇന്നലെ മൂന്ന് പേര് മാത്രമാണ് മരിച്ചത്. 596 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 35,788 ആയി.
കുവൈത്തില്‍ ഇന്നലെ 887 പേര്‍ക്ക് രോഗം കണ്ടെത്തുകയും ആറ് പേര് മരിക്കുകയും ചെയ്തു. ആകെ രോഗികളുടെ എണ്ണം 28,649 ആയി ഉയര്‍ന്നു. ഖത്തറില്‍ ഇന്നലെ മൂന്ന് മരണമാണ് ഉണ്ടായത്. 1,826 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 43 പേര് മരിച്ച ഖത്തറില്‍ 60,259 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും ഉണ്ടായില്ല. അതേസമയം ഒമാനില്‍ ഒന്‍പത് പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 59 ആയി. 12,799 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 12,311 പേര് രോഗികളാണെന്ന് കണ്ടെത്തിയ ബഹ്റൈനില്‍ ഇതുവരെ 19 പേര് മരിച്ചു.
ലോകത്ത് രോഗികളുടെ എണ്ണത്തില്‍ രണ്ടുലക്ഷം പിന്നിട്ട ഇന്ത്യയില്‍ ഇതുവരെ 5,829 പേരാണ് കൊവിഡില്‍ മരിച്ചത്. 95,527 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 22,132 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 556 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. ഇവിടെ മുംബൈയില്‍ മാത്രം 41,986 പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും 1,368 പേര് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക