ചെറുപുഴ: കൊറോണ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥിക്കും സഹോദരങ്ങൾക്കും കൈത്താങ്ങായി എസ്.എഫ്.ഐ പെരിങ്ങോം ഏരിയ കമ്മിറ്റി.
തിരുമേനി ചെമ്മഞ്ചേരി സ്വദേശി ആന്മരിയയ്ക്കും സഹോദരങ്ങൾക്കുമാണ് സ്മാര്‍ട്ട് ടിവി വിതരണം ചെയ്തത്. ചടങ്ങിൽ ദേശീയ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം സി.സത്യപാലന് ടി.വി വിതരണം ചെയ്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സേവ്യര്‍ പോള്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജോയ്, സിപിഎം തിരുമേനി ലോക്കല്‍ സെക്രട്ടറി കെ.എം ഷാജി, എസ്.എഫ്.ഐ ജില്ലാ വെെസ് പ്രസിഡന്റ് എ.അഖില്‍, ഹരിക്യഷ്ണന്‍, വിഷ്ണു ഷാജി, ജിഷ്ണു ഒ.വി എന്നിവര്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതം പറഞ്ഞു.
വരും ദിവസങ്ങളിലും സുമനസ്സുകളുടെ സഹായത്തോടെ ഏരിയയിലെ അർഹരായ കൂടുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായം നൽകുമെന്ന് ഏരിയ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക