ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,147 പേര്. പുതിയതായി 1.06 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കൊവിഡ് മരണം 4.08 ലക്ഷമായി. 213 രാജ്യങ്ങളിലായി 71.88 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 35.30 ലക്ഷം ആളുകളുടെ രോഗം ഭേദമായി. 32.50 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 53,783 രോഗികളുടെ നില ഗുരുതരമാണ്.
ഇന്നലെ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ബ്രസീലിലാണ്. 813 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ആകെ മരണം 37,312 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ എണ്ണം 7.10 ലക്ഷമായി. ഇതില്‍ 3.25 ലക്ഷം പേരുടെ രോഗം ഭേദമായി. അമേരിക്കയില്‍ കൊവിഡ് മരണം കുറയുന്നുവെന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. 581 പേര് മാത്രമാണ് ഇന്നലെ മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചത് 18,663 പേര്‍ക്ക് മാത്രമാണ്. ആകെ1.13 ലക്ഷം പേര് മരിച്ച അമേരിക്കയില്‍ 20.26 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7.71 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11.41 ലക്ഷം പേരാണ് അമേരിക്കയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സ്പെയിന്, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയ 167 കേസുകള്‍ മാത്രമാണ് സ്പെയിനില്‍ ഇന്നലെ ഉണ്ടായത്. 2.88 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്പെയിനില്‍ 27,136 പേര് മരിച്ചിരുന്നു.
ചൈനയില്‍ ഇന്നലെ നാലുപേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 83,040 ആളുകള്‍ക്ക് കൊവിഡ് ബാധിച്ച ചൈനയില്‍ 4,634 പേര് മരിച്ചിരുന്നു.ബ്രസീല്‍, അമേരിക്ക എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലായിരുന്നു. 266 പേര് മരിക്കുകയും 8,442 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതര്‍ 2.65 ലക്ഷമായി.7,473 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.
മെക്സിക്കോയില്‍ 188, പെറുവില്‍ 106, റഷ്യയില്‍ 112, സൗത്ത് ആഫ്രിക്കയില്‍ 82, ചിലിയില്‍ 74, ഇറാനില്‍ 70, ഇറ്റലിയില്‍ 65, യുകെയില്‍ 55, ഫ്രാന്‍സില്‍ 54 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണം.രണ്ട് ലക്ഷത്തിന് മുകളില്‍ രോഗികളുളള ഏഴ് രാജ്യങ്ങളാണ് ലോകത്തുളളത്.
അമേരിക്കയില്‍ 20.26 ലക്ഷം, ബ്രസീലില്‍ 7.10 ലക്ഷം, റഷ്യയില്‍ 4.76 ലക്ഷം, സ്പെയിനില്‍ 2.88 ലക്ഷം, യുകെയില്‍ 2.87 ലക്ഷം, ഇന്ത്യയില്‍ 2.65 ലക്ഷം, ഇറ്റലിയില്‍ 2.35 ലക്ഷം എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. ഒന്‍പത് രാജ്യങ്ങളിലാണ് ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ കൊവിഡ് ബാധിതരുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക