ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 4,771 പേര്. പുതിയതായി 1.21 ലക്ഷം പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 73.11 ലക്ഷമായി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 4.13 ലക്ഷം പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. ഏറ്റവും കൂടുതല്‍ മരണം നടന്നത് അമേരിക്കയിലാണ്. 1.14 ലക്ഷം പേരാണ് ഇവിടെ മരിച്ചത്. യുകെയില്‍ 40,883, ബ്രസീല്‍ 38,497, ഇറ്റലി 34,043, ഫ്രാന്‍സ് 29,296, സ്പെയിന് 27,136 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ഇതുവരെയുണ്ടായ മരണനിരക്ക്.
ഇന്നലെ ഏറ്റവുമധികം പേര് മരിച്ചത് ബ്രസീലിലാണ്. 1,185 പേര് മരിക്കുകയും പുതിയതായി 31,197 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു ബ്രസീലില്‍. ഇതോടെ ആകെ രോഗബാധിതര്‍ 7.42 ലക്ഷമായി. അമേരിക്കയില്‍ ഇന്നലെ 1,096 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായത്. 18,924 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷമായി. 7.84 ലക്ഷം പേര് രോഗമുക്തി നേടിയ അമേരിക്കയില്‍ 11.46 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്.
മെക്സിക്കോയില്‍ 354, യുകെയില്‍ 286, ഇന്ത്യയില്‍ 277, റഷ്യയില്‍ 171, പെറുവില്‍ 167, പാകിസ്ഥാനില്‍ 105, ഫ്രാന്‍സില്‍ 87, ഇറ്റലിയില്‍ 79 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായ മരണനിരക്ക്. സ്പെയിന്, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്പെയിനില്‍ ഇന്നലെ 249 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലാകട്ടെ മൂന്നുപേര്‍ക്ക് മാത്രമാണ് ഇന്നലെ കൊവിഡ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക