ന്യൂഡല്‍ഹി : നാലു ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയും വര്‍ധിപ്പിച്ചു. 82 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇന്ധന വില പ്രതിദിനം മാറ്റാന്‍ തുടങ്ങിയത്. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ബുധനാഴ്ച കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 31 പൈസ കൂടി 74.92 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 28 പൈസ ഉയര്‍ന്ന് 68.98 രൂപയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക