തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന് അനന്തകൃഷ്ണന് മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. മാലാ പാര്‍വതിയുടെ പാര്‍വതി മകന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് കുറ്റസമ്മതം നടത്തുന്ന വോയിസ് ക്ലിപ്പ് പുറത്ത്. ഇതില്‍ അവര്‍ സീമ വിനീതിനെ വിളിച്ച് ഒത്തുതീര്‍പ്പിനും ശ്രമിക്കുന്നുണ്ട്.
മാലാ പാര്‍വതിയാണ്. സീമയ്ക്ക് ഒരു വിഷമം ഉണ്ടായി എന്നറിഞ്ഞു, എന്റെ മകന് കാരണം. ഞാനിപ്പോഴാണ് അറിയുന്നത്. എന്റെ സുഹൃത്തുക്കളാണ് വിളിച്ച് പറയുന്നത്. മുമ്പ് അനന്തുവിന് ഇത്തരത്തിലുള്ള ലൈംഗിക വൈകൃതമുണ്ടായിരുന്നു. ഇപ്പോള്‍ അവന് സീരിയസായി കാര്യങ്ങള്‍ കാണുന്നുണ്ടെന്നും ശബ്ദരേഖയില്‍ മാലാ പാര്‍വതി പറയുന്നുണ്ട്.
എന്റെ അടുക്കല്‍ വന്ന് അനന്തു എനിക്ക് ഇങ്ങനെ പറ്റിപ്പോയെന്ന് പറഞ്ഞിരുന്നു. 2017ലോ 2018ലോ ആണ് സംഭവിച്ചതെന്ന് അവന് പറഞ്ഞിരുന്നുവെന്നും ഈ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇതോടെ സംഭവം പണം നല്കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നടി മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കും ഇത് ബലം പകരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക