തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് നിമിഷ സജയൻ. ചോല എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ദിക്കപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിമിഷയെ കേന്ദ്ര കഥാപാത്രമാക്കി ഹിന്ദിയിൽ ഒരു ചിത്രമൊരുങ്ങുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ.
നിമിഷ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിമാണ് ഘര്‍ സെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടെക് എന്ന സിനിമയുടെ സംവിധാനം ചെയ്തതിലൂടെ മൃദുല്‍ നായര്‍ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചയാളാണ്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി ജോണ്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക