പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മകന് കാസിം ഗിലാനിയാണ് പിതാവിന്റെ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാന് മുസ്ലിം ലീഗ് -നവാസ് പാര്‍ട്ടി നേതാവ് ഷെഹബാസ് ഷെരീഫിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഗിലാനിക്ക് രോഗം സ്ഥിരീകരിക്കുന്നത്.
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഷെഹബാസ് ഷെരീഫിനും കൊവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് ഉയർന്നു വരുന്ന ആരോപണം. മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക