ടോബിൻ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹീൽ’ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത് ചിത്രത്തിന്റെ കതകൊണ്ടും അവതരണ മികവുകൊണ്ടും കൂടിയാണ്. ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞിന് കൊവിഡ് ബാധിച്ചപ്പോഴുണ്ടായ യഥാർത്ഥ സംഭവമാണ് ഷോർട്ട് ഫിലിമിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. അന്ന് വൈറലായ ചില ദൃശ്യങ്ങളാണ് ഈ ഷോർട്ട് ഫിലിമിന് പ്രചോദനമായതെന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്. അഞ്ച് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.
കൊവിഡ് കാലത്ത് വളരെയധികം പ്രസക്തിയുള്ള ഈ ചിത്രം കൊവിഡ് രോഗിക്കൊപ്പം തന്നെ പ്രിയപ്പെട്ടവരും അനുഭവിക്കുന്ന മനോവിഷമം കാണിക്കുന്നുണ്ട്. മികച്ച രീതിയിലാണ് ഷോർട്ട് ഫിലിമിന്റെ സംഗീതവും ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്. ടോബിൻ ജോസഫ് തന്നെയാണ് സംവിധാനത്തിനൊപ്പം തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ജോസഫ് കുട്ടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം വിൻവി വർഗീസും ഗാനരചന രോഹൻ തോമസ് അയ്യരുമാണ്. എഡിറ്റ്- ജോയൽ ജോർജ് ജോൺ, ഗാനാലാപനം- മേഘ മരിയാ മാത്യു, ക്യാമറാ അസിസ്റ്റന്റ്- മാത്യൂസ് എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക