കൊച്ചി: തിരുവനന്തപുരം- എറണാകുളം സ്പെഷല്‍ ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണ് കോച്ചുകളുടെ എണ്ണം കുറച്ചത്. ഇന്ന് മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണു ട്രെയിനിലുണ്ടാകുക. മുന്‍പ് 22 കോച്ചുകളാണ് ഉണ്ടായിരുന്നത്.
രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.45ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. മുന്‍കൂര്‍ റിസര്‍വ് ചെയ്തു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ.
കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്ഥലങ്ങളാണ് സ്റ്റോപ്പുകൾ. കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്നാണു ടിക്കറ്റ് റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിനു പുറത്തേക്കു പഴയ പോലെ തിരക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക