തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്ന സാഹചര്യത്തിലും, എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷകള്‍ക്കു പോകുന്നതിനും യാത്രാനുമതിയുണ്ട്. മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന് കാര്‍ഡ് യാത്രാ പാസായി പരിഗണിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക