കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സികെ അസീസ് (55) ആണ് മരിച്ചത്. ദേശീയപാതയില്‍ കൊടുവള്ളി മദ്റസ ബസാറില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം. വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: എപി മൊയ്തീന് ഭാര്യ: റസിയ, മക്കള്‍: റിസ്വാന, റിന്‍ഷാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക