നിലവിലെ ഇന്ത്യന്‍ ടീമിലെ ബാറ്റ്സ്മാന്മാരില് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് കെ എൽ രാഹുലിന്റെ ബാറ്റിങ്ങാണെന്ന് തുറന്നു പറഞ്ഞ് ഓസീസ് ബാറ്റ്സ്മാനും ലോക ഒന്നാം നമ്പറുമായ സ്റ്റീവ് സ്മിത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാഹുല്‍ വളരെ മികച്ച താരമാണെന്നും സ്മിത്ത് പറയുന്നു. ഏകദിന, ടി 20 മത്സരങ്ങളിലെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് രാഹുല്‍. മാത്രവുമല്ല, റിഷഭ് പന്ത് ഫോമിലില്ലാതായപ്പോൾ വിക്കറ്റ് കീപ്പറുടെ അധികചുമതല കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പറായി രാഹുല്‍ നടത്തിയത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20, ഏകദിന പരമ്പരകളിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 204ഉം ടി20 പരമ്പരയില്‍ 224ഉം റണ്‍സ് രാഹുല്‍ നേടിയിരുന്നു.
കളിക്കാന്‍ ഏറ്റവുമധികം ഇഷ്ടമുള്ള ടി 20 ലീഗ് ഏതെന്ന ആരാധകന്റെ ചോദ്യത്തിന് ഐപിഎല്‍ എന്നായിരുന്നു സ്മിത്തിന്റെ മറുപടി. രാജസ്ഥാന് റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലിനെ പിന്നിലാക്കാന്‍ മറ്റൊരു ടൂര്‍ണമെന്റിനും കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മികച്ച കളിക്കാരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ് എന്നതാണ് ഇതിനു കാരണമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക