കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.
കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ് വലയിലായത് .
അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അർദ്ധരാത്രി എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ് , കെ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക