സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ജൂണ്‍ 22ന് എറണാകുളം, ഇടുക്കി ജില്ലകളിലും ജൂണ്‍ 24ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ 64.5 എം എം മുതല്‍ 115.5 എം എം വരെ ശക്തമായ മഴ ലഭിക്കുമെന്ന് അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവരും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക