കണ്ണൂർ : ജില്ലയിലെ പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്ന കെ.സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മാധ്യമ പ്രവർത്തകരോട് സഹാനുഭൂതിയും സമഭാവനയും പുലർത്തി വന്ന അനിതരസാധാരാണമായ വ്യക്ത്വിത്വത്തിനുടമയായിരുന്നു കെ.സുരേന്ദ്രൻ എന്ന് ഓൺ ലൈൻ മീറ്റിങ്ങിൽ ചേർന്ന അനുശോചന യോഗം വിലയിരുത്തി. ട്രേഡ് യൂണിയൻ രംഗത്തിന് വലിയ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായിരിക്കുന്നതെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് മനു ഭരത്, സെക്രട്ടറി പീറ്റർ ഏഴിമല, ടി.വി.വിജയൻ ,ജില്ലാ പ്രസിഡന്റ് എം.രാമകൃഷ്ണൻ സെക്രട്ടറി മനോജ് ചെറുപുഴ, സന്ദീപ് കണ്ണാടിപറമ്പ് എന്നിവർ ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക