ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ . ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി..
കോവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നല്ല ശ്രദ്ധ വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കന്യാകുമാരിയിൽ നിന്നടക്കം നിരവധി പേർ എത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജില്ലയിൽ കൂടുതലാണ്. മറ്റ് ജില്ലകളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടൻ പ്രഖ്യാപിക്കും. സംസ്ഥാനത്ത് നടത്തിയ ആന്റിബോഡി ടെസ്റ്റിന്റെ ഫലം ഉടൻ വരും. ഗുരുതര സ്ഥിതിയില്ലെന്നാണ് പ്രാഥമിക വിവരമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക