മെക്സിക്കോ സിറ്റി: തെക്കന്‍ മെക്സിക്കോ റിസോര്‍ട്ടായ ഹുവാറ്റുല്‍കോയ്ക്ക് സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാദേശിക സമയം രാവിലെ 10.30നായിരുന്നു സംഭവം.
ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വകുപ്പ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ശക്തമായ പ്രകമ്പനത്തില്‍ മെക്സിക്കോ സിറ്റിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വീടുകളുടെ ജനാലകളും മതിലുകളും തകര്‍ന്നുവീണു.
ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരോട് പുറത്തുകടക്കാനുള്ള മുന്നറിയിപ്പായി സീസ്മിക് അലാറങ്ങള്‍ മുഴക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലിസ് പട്രോളിങ് സംഘവും സജ്ജമായി. മെക്സിക്കോ നഗരത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറന്നുയര്‍ന്നു. ഭൂകമ്പത്തിനുശേഷവും തലസ്ഥാനത്തിന്റെ ചില സമീപപ്രദേശങ്ങളിലെ തെരുവുകളിലും നടപ്പാതകളിലും ആളുകള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. കൊവിഡ് മുന്നറിയിപ്പുണ്ടെങ്കിലും പലരും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് തെരുവുകളില്‍ തടിച്ചുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക