കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഷംനയില്‍ നിന്ന് പ്രതികള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടത് 10 ലക്ഷം രൂപയാണ്. പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി.
തങ്ങളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും പ്രതികള്‍ തട്ടിയെടുത്തെന്നാണ് രണ്ട് പെണ്‍കുട്ടികള്‍ നല്കിയ പരാതി. കൂടാതെ സ്വര്‍ണ്ണക്കടത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇവർ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം.
ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന് ആണെന്നും പൊലീസ് പറയുന്നു. വിവാഹാലോചനയുമായി എത്തിയ ഇവർ വളരെ മാന്യതയോടെയാണ് ആദ്യം ഇടപെട്ടതെന്ന് ഷംന കാസിം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക