ഗായിക എസ്. ജാനാകിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എസ്.പി വ്യക്തമാക്കുന്നു.
“ജനാകിയമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ച് ഇന്ന് എന്റെ ഫോണിലേക്ക് ഇരുപതോളം പേരാണ് വിളിച്ചത്. ചിലർ സമൂഹമാധ്യമങ്ങളിലൂടെ ജാനകിയമ്മ മരിച്ചെന്നു പോലും പ്രചരിപ്പിക്കുന്നു. ഞാൻ ഇന്ന് ജാനകിയമ്മയുമായി സംസാരിച്ചു. അവർ ആരോഗ്യവതിയായിരിക്കുന്നു.” – എസ്.പി വീഡിയോയിൽ പറയുന്നു.
“സമൂഹമാധ്യമങ്ങളെ ശരിയായ രീതിയിൽ വേണം ഉപയോഗിക്കേണ്ടത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളെ ദയവായി ഉപയോഗിക്കരുത്. ജാനകിയമ്മ അരോഗ്യവതിയാണ്. അവർക്ക് ഒരു കുഴപ്പവുമില്ല.”- എസ്.പി ബാലസുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.
https://www.facebook.com/SPB/videos/1009963979421463/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക