കടയില്‍ നിന്ന് വാങ്ങിയ പച്ചക്കറികളില്‍ പുഴുവിനെ കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? ആദ്യം അലറി വിളിക്കും, പിന്നീട് പച്ചക്കറികള്‍ ഉള്‍പ്പടെ എടുത്തുകളയും. അല്ലെങ്കില്‍, പുഴുവിനെ എടുത്തു കളഞ്ഞിട്ട്, പച്ചക്കറി വൃത്തിയാക്കിയെടുക്കും. എന്നാല്‍ സാം എന്ന യുവാവ് ചെയ്തത് ഇതൊന്നുമല്ല.
പുള്ളി പുഴുവിനെ കളയുന്നതിന് പകരം അവയെ ദത്തെടുക്കുകയാണ് ചെയ്തത്.. ഇത് ഏത് ഇനത്തിലുള്ള പുഴുവാണെന്ന് കണ്ടെത്തിയതായി സാം കുറിച്ചു. ഇവര്‍ക്കായി താന്‍ ചെറിയൊരു വീട് തന്നെ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ഒപ്പം നിറയെ ബ്രൊക്കോളിയും ഇവയ്ക്ക് നല്‍കുമെന്നും സാം പറയുന്നു.
ബ്രൊക്കോളി വാങ്ങിയ കടയില്‍ നിന്ന് തനിക്ക് പൈസ തിരികെ ലഭിച്ചു എന്നും ആ പൈസയ്ക്ക് വീണ്ടും ബ്രൊക്കോളി വാങ്ങിയപ്പോള്‍ അതിലും പുഴുവിനെ കണ്ടെത്തി എന്നും സാം പറയുന്നു. ഇപ്പോള്‍ സാമിന്റെ വീട്ടില്‍ ഏഴ് പുഴുക്കളുണ്ട്. ഇവയ്ക്ക് എല്ലാം പേരുകള്‍ ഇട്ടുവെന്നും സാം കുറിച്ചു
In case anyone is interested, the name we’ve gone with is Cedric, he’s from Spain (at least we assume so because the broccoli is) and he dances after eating spinach and broc all day long 🐛🐛🐛 pic.twitter.com/tO1EyMgeG1
— Sam Darlaston (@samd_official) June 11, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക