ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ടിക്ക്ടോക്ക് നിരോധിച്ചാൽ ഇനിയെന്ത് എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ടിക് ടോക്കിലെ താരങ്ങളായിരുന്ന പലരും സ്വന്തം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാലിതാ നിരോധനം മാറാൻ സാധ്യതയുണ്ടെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വരട്ടെ എന്നും വിദഗ്ധർ പറയുന്നു. ടിക് ടോക് രാജ്യത്ത് മുൻപും നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും തിരികെ കൊണ്ടുവന്നിട്ടുണ്ടല്ലോ എന്നും നിരീക്ഷകർ പറയുന്നു.
ടിക് ടോക്കും, ഹെലോ ആപ്പും രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു
കഴിഞ്ഞ വർഷം ടിക് ടോക്കിന്റെ മുൻകാല രൂപമായിരുന്ന മ്യൂസികലി മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ദിവസങ്ങൾക്കു ശേഷം തന്നെ സുപ്രിംകോടതി നിരോധനം നീക്കുകയും ടിക് ടോക് തിരികെ വരികയും ചെയ്തു. അതുകൊണ്ട് തന്നെ ഇനിയും ടിക് ടോക് തിരികെ വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
ടിക് ടോക് ഉൾപ്പെടെയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും
ചൈനയുമായുള്ള അതിർത്തി തർക്കമാണ് നിരോധനത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് അതിർത്തിയിൽ മഞ്ഞുരുകുന്നു എന്ന റിപ്പോർട്ടുകൾ ഉയരുന്നതു കൊണ്ട് തന്നെ നിരോധനം മാറിയേക്കാമെന്നാണ് സൂചന. അങ്ങനെയെങ്കിൽ, ഡിലീറ്റ് ചെയ്ത അക്കൗണ്ടുകൾ തിരിച്ചെടുക്കാൻ കഴിയില്ല എന്ന് ഓർമിക്കുന്നത് നന്നായിരിക്കും. ഒരു പ്രൊഫൈൽ ഡിലീറ്റ് ചെയ്യുമ്പോൾ അതിലെ വീഡിയോകളും സബ്സ്ക്രൈബർമാരും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൂടിയാണ് നീക്കം ചെയ്യപ്പെടുന്നത്. ടിക് ടോക് തിരികെ വരികയാണെങ്കിൽ ഡിലീറ്റ് ചെയ്ത പ്രൊഫൈലുകൾ വീണ്ടും ആരംഭിക്കേണ്ടി വരും. അതിനാൽ തന്നെ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യമൊന്ന് ഓർക്കു എന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക