തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനം വിപുലീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.എഫ്.ഇ മുഖേന ലാപ്ടോപ് വിതരണ പദ്ധതി നടപ്പാക്കും.
കെ.എസ്.എഫ്.ഇ വിദ്യാശ്രീ എന്ന പേരില്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 15,000 രൂപ ചിട്ടിത്തുകയും 500 രൂപ പ്രതിമാസ അടവുള്ള 30 മാസത്തെ സമ്ബാദ്യ പദ്ധതിയാണിത്.
മൂന്ന് മാസതവണ അടച്ചാല്‍ 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ് കെ.എസ്.എഫ്.ഇ മുഖേന വായ്പയായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക