ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു. എഫ്ഐഎച്ച് കോണ്‍വെന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന് മത്തായി എന്നിവരാണ് മരിച്ചത്.
അതേസമയം, രാജ്യത്ത് അഞ്ചു ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം വര്‍ധിച്ചു. ആകെ രോഗികള്‍ 6,04,641 ആയി ഉയര്‍ന്നു. ഇതോടെ രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 17,834 പേര് മരിച്ചു.
24 മണിക്കൂറിനിടെ 19,148 കേസും 434 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,26,947 പേര് ചികില്‍സയിലുണ്ട്. 3,59,859 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക