ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന നടത്തി. കൊവിഡ് പോസിറ്റീവായ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിംഗ് ചെയർമാൻ ആവ്ദേശ് നാരായൺ സിംഗിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിതീഷിന്റെ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം ഇങ്ങനെ
മാത്രമല്ല, നിതീഷിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പതിനഞ്ച് സ്റ്റാഫുകളുടെയും സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആവ്ദേശ് നാരായണുമായി നിതീഷ് സമ്പർക്കം പുലർത്തിയിരുന്നു. ജൂലൈ ഒന്നിന് പുതിയ എം.എൽ.സിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും അടുത്ത ഡയസിലാണ് ഇരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക