ഇനി പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടായിരിക്കും. പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നു. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്ക് നിർബന്ധമാക്കുകയും, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
ക്വാറന്റീനില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് പിടികൂടി
വാഹനങ്ങളിലായാല്‍ പോലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാത്രമല്ല, സമരങ്ങൾ, ധർണ, ഘോഷയാത്രകള്‍ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണ്ടിവരും. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. ഈ നിയമ ഭേദഗതിക്ക് ഒരു കൊല്ലത്തെ പ്രാബല്യമാണ് ഉണ്ടാകുക. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ആൾകൂട്ട നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം സർക്കാർ വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക