കോട്ടയം : കടുവാക്കുളം പൂവന്തുരുത്തില് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. പൂവന്തുരുത്ത് ലാവണ്യത്തില്‍ മധു ( 45 ) വിനെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബൈയില്‍ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. ജൂണ്‍ 26 നാണ് ഇദ്ദേഹം ദുബൈയില്‍ നിന്നും എത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക