ധോണി മികച്ച ഫിനിഷറാണെന്ന ഇന്ത്യൻ താരം മായങ്ക് അഗർവാളിന്റെ വാക്ക് തിരുത്തി ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. മികച്ച ഫിനിഷർ മാത്രമായി അദ്ദേഹത്തെ ഒതുക്കരുതെന്നും അദ്ദേഹമൊരു മികച്ച കളിക്കാരനാണെന്നുമാണ് ഗാംഗുലി പറഞ്ഞത്.
"I'm happy that Indian cricket got a Mahendra Singh Dhoni, because he is unbelievable," @SGanguly99 to @mayankcricket on #DadaOpensWithMayank #HappyBirthdayMSDhoni @msdhoni pic.twitter.com/KCua8qq4hu
— BCCI (@BCCI) July 7, 2020
ഹജ്ജ് പഴയപോലെയല്ല; വിശുദ്ധ ജലം ബോട്ടിലില്‍, കല്ലെറിയല്‍ കര്‍മത്തിനുള്ള കല്ലുകള്‍ അണുവിമുക്തമാക്കും
“ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന് ഞാൻ പറയും. വെറും ഫിനിഷർ മാത്രമല്ല. അദ്ദേഹം ലോവർ ഓർഡറിൽ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിനെപ്പറ്റിയാണ് പലരും പറയുന്നത്. ഞാൻ ക്യാപ്റ്റൻ ആയിരുന്നപ്പോൾ അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് പാകിസ്താനെതിരെ 148 അടിച്ചു. അദ്ദേഹം ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ആക്രമണകാരിയായ ബാറ്റ്സ്മാനാണ്. മികച്ച താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിലും ബൗണ്ടറികൾ സ്കോർ ചെയ്യാൻ കഴിയും. എംഎസ് ധോണിക്ക് ആ കഴിവുണ്ട്” ഗാംഗുലി ലൈവ് ചാറ്റിലെ വീഡിയോയിൽ പറയുന്നു.
ജാമ്യം തരാം- പക്ഷെ, 100 ചെടികള്‍ നട്ടുവളര്‍ത്തണം, അസാധാരണ വിധിയുമായി ഹൈക്കോടതി
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റിൽ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക