സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ നേടിയ ട്രെയിലറായി മാറിയിരിക്കുകയാണ് സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ ട്രെയിലർ. മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയിരിക്കുന്നത്.
യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതുള്ള ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തിലധികം ലൈക്കുകൾ നേടി. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനാവട്ടെ ആകെ 36 ലക്ഷം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. ദിൽ ബേച്ചാരയുടെ ട്രെയിലറിന് മൂന്നരക്കോടിയോളം വ്യൂസാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 32 മില്ല്യൺ വ്യൂസ് നേടിയ ദിൽ ബേച്ചാര അത്തരത്തിൽ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കിയിരുന്നു.
ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദിൽ ബേച്ചാരയുടെ ഇതിവൃത്തം. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു. മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായികയായ സഞ്ജന സംഗിയും പുതുമുഖമാണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ജാമ്യം തരാം- പക്ഷെ, 100 ചെടികള്‍ നട്ടുവളര്‍ത്തണം, അസാധാരണ വിധിയുമായി ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക