പാകിസ്താൻ ക്രിക്കറ്റ് ടീം ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ലോഗോ പതിപ്പിക്കും. ജഴ്സി സ്പോൺസർ ചെയ്യാൻ ആളെ കിട്ടാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം അഫ്രീദി ഫൗണ്ടേഷൻ ലോഗോ ജഴ്സികളിൽ പതിപ്പിക്കുക. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചാരിറ്റി സ്പോൺസർമാരാണ് അഫ്രീദി ഫൗണ്ടേഷൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി ഇവരുടെ ലോഗോ ജഴ്സിയിൽ പതിപ്പിക്കാമെന്ന് പിസിബി തീരുമാനിച്ചത്.
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍
സ്പോൺസർമാരെ കണ്ടെത്താനുള്ള ലേലം അടുത്തിടെ നടത്തിയെങ്കിലും ഒരു കമ്പനി മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. നേരത്തെ പെപ്സിയായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർ. അവരുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പുതിയ സ്പോൺസർമാർക്കു വേണ്ടി പിസിബി ലേലം സംഘടിപ്പിച്ചത്. എന്നാൽ, ഒരു കമ്പനി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. പെപ്സി നൽകിക്കൊണ്ടിരുന്ന തുകയുടെ 30 ശതമാനം മാത്രമാണ് ഇവർ മുന്നോട്ടുവച്ചത്. ഈ കരാറിൽ പിസിബിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും ചർച്ച പുരോഗമിക്കുകയാണ്.
We’re delighted that the @SAFoundationN logo will be featured on the Pakistan playing kits, since we are charity partners to @TheRealPCB. Thanking #WasimKhan & the PCB for their continued support & wishing our boys all the very best with the tour #HopeNotOut https://t.co/v8fvodh0iN
— Shahid Afridi (@SAfridiOfficial) July 8, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക