കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ മാത്യൂ മലയാളികൾക്ക് സുപരിചിതയാകുന്നത്. അഭിനയത്തിന് പുറമെ മോഡലായും നടി തിളങ്ങിയിരുന്നു. കരിക്കിന് പുറമെ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലും താരം അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് അമേയ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലാകാറുണ്ട്.
https://www.instagram.com/p/CCgL-7fJZD2/
ഐശ്വര്യാ റായിക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
ഇപ്പോൾ പുതിയതായി പങ്കുവച്ച പോസ്റ്റില്‍ തനിക്ക് ഡെങ്കിപ്പനി പിടിപ്പെട്ട കാര്യമാണ് നടി പറയുന്നത്. “കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കു കുറച്ചു ഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്ക്കും ഒരുപാട് താങ്ക്സ്. കൊറോണയാണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി’ എന്നാണ് അമേയ മാത്യൂ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മാത്രമല്ല, കാര്യങ്ങൾ അല്പം സീരിയസ് ആയിരുന്നെന്നും ഇപ്പോള്‍ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക