ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്. ഇന്നലെ മാത്രം 2.14 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ രോഗബാധിതര്‍ 1.28 കോടിയായി. ഇതില്‍ 5.67 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 74.73 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 47.92 ലക്ഷം ആളുകള്‍ ചികിത്സയിലുണ്ടെന്നും വേള്‍ഡോമീറ്റേഴ്സ് പറയുന്നു.ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ ഇന്നലെ 732 പേരും ബ്രസീലില്‍ 968 പേരും മെക്സിക്കോയില്‍ 665 പേരും ഇന്ത്യയില്‍ 543 പേരും മരിച്ചതായിട്ടാണ് കണക്കുകള്‍. സ്പെയിന്, ഫ്രാന്‍സ്, ഖത്തര്‍, ചൈന, സ്വീഡന് എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുംബൈ മലയാളി തൃശൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ
അമേരിക്കയില്‍ ഇന്നലെ 61,719 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 33.55 ലക്ഷമായി. ഇതുവരെ 1.37 ലക്ഷം ആളുകളാണ് മരിച്ചത്. നിലവില്‍ 17.27 ലക്ഷം ജനങ്ങള്‍ അമേരിക്കയില്‍ ചികിത്സയിലുണ്ട്. ബ്രസീലില്‍ ഇന്നലെ 36,474 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 18.40 ലക്ഷമായി. ഇതുവരെ 71,492 പേരാണ് ബ്രസീലില്‍ മരിച്ചത്. 7.20 ലക്ഷം രോഗികളുളള റഷ്യയില്‍ ഇന്നലെ 188 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 11,205 ആയി. പെറു 3.22 ലക്ഷം, ചിലി 3.12 ലക്ഷം, സ്പെയിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ ഇന്നലെ 30 പേര് മരിക്കുകയും 2,994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 2.29 ലക്ഷമായി ഉയര്‍ന്നു, മരണം 2,181. യുഎഇയില്‍ ഇതുവരെ 54,453 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 331 പേര് മരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഇന്നലെ 27,755 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം എട്ടരലക്ഷം കടന്നു. 543 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 22,687 ആയി. രാജ്യത്ത് കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ സ്ഥലങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക