തമിഴ് നടൻ സൂര്യ വെബ് സീരീസിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിഖ്യാത സംവിധായകൻ മണിരത്നമാവും സീരീസ് നിർമിക്കുക. ‘നവരസ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ വ്യത്യസ്തമായ ഒൻപത് കഥകളാവും ഉണ്ടാവുക. മാത്രമല്ല, ഒൻപത് വ്യത്യസ്ത ആളുകളാവും സംവിധാനം ചെയ്യുന്ന സീരീസിന്റെ ഒരു എപ്പിസോഡിലാവും സൂര്യ അഭിനയിക്കുക.
അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് തുടങ്ങി ഒട്ടേറെ താരങ്ങളും സീരീസിൽ വേഷമിടുമെന്നാണ് സൂചനകൾ. ‘180’ എന്ന സിനിമ ഒരുക്കിയ ജയേന്ദ്ര പഞ്ചപകേശനാവും സൂര്യ അഭിനയിക്കുന്ന എപ്പിസോഡ് സംവിധാനം ചെയ്യുക. നിലവിൽ സീരീസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മുൻ എഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും വേഷമിടുന്നു. നമ്പി നാരായണനായി വേഷമിടുന്നത് ആർ മാധവൻ ആണ്. ആർ മാധവനും പ്രജേഷ് സെന്നും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വർഗീസ് മൂലനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക