സച്ചിന് പൈലറ്റിന് പിന്നാലെ മുതിര്‍ന്ന നേതാവ് സഞ്ജയ് ഝാക്കെതിരെയും നടപടി സ്വീകരിച്ച് കോൺഗ്രസ്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്ക ലംഘനത്തിനുമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സ്വർണക്കടത്തിൽ കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും; കെ.സുരേന്ദ്രന്
എന്നാൽ, തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്നാണ് സഞ്ജയ് ഝാ നല്കിയ മറുപടി. ‘ഏതൊക്കെയാണ് ഞാന്‍ ഭാഗമായ പാര്‍ട്ടി വിരുദ്ധ കാര്യങ്ങള്‍?. ഏറ്റവും കുറഞ്ഞത് മഹാരാഷ്ട്ര കോണ്‍ഗ്രസിന് നടപടി എടുക്കുന്നതിനു മുൻപ് എന്നോടത് ചോദിക്കാമായിരുന്നു എന്ന് സഞ്ജയ് ഝാ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സച്ചിന് പൈലറ്റിനെ പിന്തുണച്ച് വന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത് എന്നതാണ് നടപടിക്ക് പിന്നിലെ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക