കോവിഡ് ബാധിതനായി ക്വാറന്റൈനിലിരിക്കെ ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോക്ക് ഒട്ടകപക്ഷിയുടെ കൊത്തേറ്റ് പരിക്ക്. എമുവിനോട് സാദ്യശ്യമുള്ള അമേരിക്കൻ ഒട്ടകപക്ഷി എന്ന് അറിയപ്പെടുന്ന റിയ ആണ് ബൊല്‍സനാരോയെ ആക്രമിച്ചത്. പക്ഷിക്ക് ഭക്ഷണം നല്‍കവെയാണ് പ്രസിഡന്റിനെ കൊത്തി പരിക്കേല്‍പ്പിച്ചത്. 65 വയസുകാരനായ ബൊല്‍സനാരോ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴാം തിയതി മുതല്‍ ക്വാറന്റൈനിലായിരുന്നു.
https://twitter.com/pedromuriel/status/1282859463863672834?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1282859463863672834%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Finternational%2F2020%2F07%2F15%2Fbird-pecks-bolsonaro-during-coronavirus-quarantine
പക്ഷികള്‍ക്ക് പ്രസിഡന്റ് ബൊല്‍സനാരോ ഭക്ഷണം നല്കുന്ന ഫോട്ടോകള്‍ ബ്രസീലിയന്‍ പത്രം എസ്താഡോ പുറത്തുവിട്ടു. തനിക്ക് ഒറ്റക്ക് ക്വാറന്റൈനില്‍ നില്ക്കാന് കഴിയില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ച്ച മറ്റൊരു കോവിഡ് ടെസ്റ്റ് നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനിടയിൽ സംഭവത്തെ ട്രോളിയും വിമർശിച്ചുമെല്ലാം നിരവധിപേർ സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. ‘മൃഗങ്ങള്‍ക്ക് വരെ മനസ്സിലായി നാശം വിതക്കുന്നവരെ’, ‘പ്രകൃതി തന്നെ സുഖപ്പെടുത്തുന്നു’, ‘100 ശതമാനം റിയ’ എന്നിങ്ങനെയാണ് വിമര്‍ശന പോസ്റ്റുകള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക