പാലക്കാട്: ജയറാം അഭിനയിക്കുന്ന സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ടിക് ടോക്ക് താരത്തിൽ നിന്നും പണം വാങ്ങി പറ്റിച്ചതായി പരാതി. ടിക് ടോക്കിൽ സജീവമായിരുന്ന ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ജിഷ്ണു വിജയനാണ് പൊലീസിൽ പരാതി നൽകിയത്.
ഒരു വർഷം മുൻപാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ജയറാം അഭിനയിക്കുന്ന സിനിമയിൽ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നൽകിയിരുന്നു.ഇതു കണ്ട് അവസരം തേടിച്ചെന്ന ജിഷ്ണുവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയും സെക്യൂരിറ്റി തുകയെന്ന പേരിൽ അൻപതിനായിരം രൂപ വാങ്ങിയെന്നുമാണ് പരാതി. ജയറാമിന്റെയും ജിഷ്ണുവിന്റെയുമെല്ലാം ചിത്രങ്ങൾ വെച്ച് പോസ്റ്ററും തയ്യാറാക്കി.
ഇതിൽ ശ്യാം സംവിധായകനും സുജിത് വയനാട് എന്നയാൾ നിർമാതാവുമാണ്. എന്നാൽ ഒരു വർഷമായിട്ടും സിനിമ തുടങ്ങാതെ വന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വയനാട് സ്വദേശി ശ്യാമാണ് സംവിധായകൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക