തിന്മയില് നിന്നും നന്മയിലേക്കുള്ള വെളിച്ചമായി രാമായണം മാസാചാരത്തിന് തുടക്കം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്ബോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്ന് വിശ്വാസം.
ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും.മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം . കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്.
ജൂലൈ 16 മുതൽ ഒരു മാസക്കാലത്തേക്ക് രാവിലെ 6 മണിക്ക് റിയൽ ന്യൂസ് കേരളയിൽ ജോത്സ്യർ ശ്രീ മധുസൂദന മാരാർ അദ്ധ്യാത്മ രാമായണ പാരായണം ചെയ്യുന്നതായിരിക്കും.
അദ്ധ്യാത്മ രാമായണ പാരായണം | ഭാഗം-1
പ്രതികരിക്കാൻ ഇവിടെ എഴുതുക