1. ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം
2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക
3. കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടുന്ന ശീലം ഒഴിവാക്കണം
4. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്
5. മാസ്ക് ധരിക്കുക
6. പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക
7. പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്
8. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
9. യാത്രകള്‍ കുറയ്ക്കുക, ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് നല്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
10. പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക
11. അപ്പോള്‍ കഴിയുന്നതും വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക (ഉണ്ടെങ്കില്‍)
12. ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.
ഇത്തരത്തില്‍ വ്യക്തിഗത ശുചിത്വ പരിപാലനമെന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നാം ഓരോരുത്തരും പാലിക്കേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക