കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയേയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുവർക്കും തൊണ്ട വേദനയും പനിയുമാണ് ഉണ്ടായത്. ഇതോടെ ബിഎംസി അധികൃതർ ബച്ചന്റെ വസതിയായ ജൽസയിലെത്തി. ഐശ്വര്യയേയും മകളെയും പരിശോധിച്ച ശേഷം രണ്ട് ആംബുലൻസുകളിലായി അമ്മയേയും മകളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ഐശ്വര്യയും മകളും വീട്ടിൽ ഐസലേഷനിൽ കഴിയുകയായിരുന്നു. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക