തിരുവനന്തപുരം അമ്പലമുക്കിൽ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം. കടക്കും കടയോട് ചേർന്നുണ്ടായിരുന്ന വീടിനും തീപിടിച്ചു. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇന്നു രാവിലെ അഞ്ചുമണിയോടെയാണ് തിപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും സൂചനകളുണ്ട്. അഗ്നിശമനാ യൂണിറ്റുകള്‍ എത്തി തീ അടയ്ക്കാനുള്ള ശ്രമത്തിലാണ്.
മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആഗ്രഹമുണ്ടോ…? അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
കവടിയാര്‍ ടോള്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള ക്രസന്റ് എന്ന ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്. ആദ്യഘട്ടത്തില്‍ ഹോട്ടലില്‍ മാത്രമായിരുന്നു തീപിടിച്ചത്. പിന്നീട് ഇത് തൊട്ടുപിന്നിലുള്ള വീട്ടിലേക്കും പടരുകയായിരുന്നു. കെട്ടിടങ്ങളില്‍ ആളുകളുണ്ടായിരുന്നില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക