സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാള സിനിമ നിര്‍മ്മാതാവിനെതിരെ കേസെടുത്തു. നിര്‍മ്മാതാവ് ആൽവിൻ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
20 വയസ്സുള്ള മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്.
നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. ‘ഓം ശാന്തി ഓശാന’, ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്വിന് ആന്റണി
പ്രതികരിക്കാൻ ഇവിടെ എഴുതുക