കൊച്ചിയിലെ ഇടത് സഹയാത്രികരായ സിനിമാ ദമ്പതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി മലയാള സിനിമാ മേഖല മാറി. ഇക്കാര്യത്തില്‍ അമ്മ ഭാരവാഹികള്‍ മറുപടി പറയണം.
ഗണ്‍മാനായി ജയഘോഷിനെ നിയമിക്കാന്‍ അറ്റാഷെ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യം ഡി.ജി.പി വ്യക്തമാക്കണമെന്നും എം.ടി.രമേശ് കോഴിക്കോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക