സ്രാവിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ കടലിൽ ചാടിയ പോലീസുകാരന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ നിരവധിപേർ പങ്കുവച്ചു കഴിഞ്ഞു. ഫ്ളോറിഡയിലാണ് സംഭവം. ബീച്ച് പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ സ്രാവ് കുട്ടിയുടെ അടുത്തേക്ക് എത്തുന്നതായി കാണാൻ സാധിക്കും.
https://www.facebook.com/watch/?v=602940080645147&t=0
ബീച്ച് പോലീസ് ഓഫീസര്‍ ആഡ്രിയാന്‍ കൊസിക്കിയാണ് കുട്ടിയെ രക്ഷിച്ചത്. സര്‍ഫിംഗ് ചെയ്യുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സ്രാവ് എത്തിയപ്പോള്‍ അഡ്രിയാന്‍ ഇത് കാണുകയും ഉടനെ കടലിലേക്ക് ചാടി കുട്ടിയെ സര്‍ഫില്‍ നിന്ന് രക്ഷിക്കുകയുമായിരുന്നെന്ന് ബീച്ച് പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു. അവധിയിലായിരുന്ന ആഡ്രിയാന്‍ ഭാര്യയ്ക്കൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു. അപ്പോഴാണ് കുട്ടിയുടെ അടുത്തേക്ക് സ്രാവ് വരുന്നതായി കണ്ടത്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
കരടിക്കു മുന്നിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥ; വൈറലായി സ്ത്രീകളുടെ വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക