കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. സിനിമ തിയേറ്ററുകളും സ്കൂളുകളും മാളുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റില്‍ സിനിമാ തിയേറ്ററുകൾ തുറക്കാന്‍ കേന്ദ്രത്തോട് നിർദേശിച്ചിരിക്കുകയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
തിയേറ്ററുകൾ ഓഗസ്റ്റ് ഒന്നിനോ 31നോ ഉള്ളില്‍ തുറക്കാമെന്നാണ് പറയുന്നത്. ആദ്യ വരിയിലെയും തുടര്‍ന്നുള്ള ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി വേണം തിയേറ്ററുകളിൽ ഇരിക്കേണ്ടത്. അതേസമയം, വിഷയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത തിയേറ്റർ ഉടമകള്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല. 25 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് അടച്ചു പൂട്ടുന്നതിനേക്കാള്‍ നഷ്ട്ടമുണ്ടാക്കുമെന്ന് അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക