മുംബൈ: കോവിഡ് ദുരന്തമുഖത്തെ സാന്ത്വനമായി ഒരു പറ്റം നിസ്വാർത്ഥരായ മലയാളികൾ പ്രവർത്തനം തുടങ്ങിയിട്ട് 50 ദിവസങ്ങൾ പിന്നിട്ടു. മാർച്ചിൽ കോവിഡ് മഹാമാരി തുടങ്ങിയത് മുതൽ ആവശ്യക്കാരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഒരു കൂട്ടം മലയാളികൾ ആദ്യം മഹാരാഷ്ട്രയിലെ സാമുഹ്യ പ്രവർത്തകരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ ഫലമായി മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കാനായി. തുടർന്ന് മലയാളികളിൽ കോവിഡ് രോഗം വർദ്ധിച്ചു വരുന്നതായി കണ്ട സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് സഹായം നൽകുന്നതിനായി കൗൺസിലിംഗ് നടത്താൻ തീരുമാനിക്കുകയും തുടർന്ന് രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകൾ (ഓരോരോ പ്രദേശത്തിനും വേറെ വേറെ) സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഇലകള്‍ക്കുമാകും
50 ദിവസം തികഞ്ഞ 26.07.2020 വരെ മൊത്തം 676 കോവിഡ് രോഗികൾക്ക് സഹായമായി പ്രവർത്തിക്കുവാൻ മഹാരാഷ്ട്ര മലയാളി ഹെൽപ് ഡെസ്ക് പ്രവർത്തകർക്ക് സാധിച്ചു. ദിവസവും വൈകി രാത്രി ആ ദിവസത്തെ പ്രവർത്തന റിപ്പോർട്ടുകളും പ്രസിദ്ധപ്പെടുത്തുന്നുണ്ടായിരുന്നു.
തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്
മുംബൈ, പൂനെ, കൊങ്കൺ, നാസിക്, കോലാപ്പൂർ, ധുലെ, ഔറംഗബാദ്, നാഗ്പൂർ, സാംഗ്ളി എന്നീ പ്രദേശങ്ങളിലെ ഒരു കൂട്ടം സമൂഹ സ്നേഹികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇതിന് പുറമേ രോഗികൾക്ക് കൗൺസിലിംഗ് നൽകുവാനായി ഒരു കുട്ടം വനിതകളും പുരുഷന്മാരും 24 മണിക്കൂറും സന്നദ്ധരായി പ്രവർത്തിക്കുന്നു. ഇവർക്ക് സഹായത്തിനായി കോവിഡ് ബാധിച്ച് അസുഖം ഭേദമായ മൂന്നു പേർ കൂടിയുള്ളത് രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്.
നിങ്ങള്‍ വിളിക്കേണ്ട നമ്പരുകള്‍
മുംബൈ ഹാര്‍ബര്‍ ലൈന്‍:+919029667173,+919594950070,
+919920839261,+919029130604 മുംബൈ സെന്‍ട്രല്‍ ലൈന്‍:+919833410158,+919029394349, +918451923616,+919323719591,+918291655565, +919821589956 മുംബൈവെസ്റ്റേണ്ലൈന്:+917506177001,+919820370060, +919820504519, +919892419913,+919890223480 പൂനെ:+919822538848,+919860005494,+919373937303, +919823090441,+919822031543, കൊങ്കണ്‍:+917620678580,+918605684123 നാസിക്:+919922249027,+919822659559, കോലാപ്പൂര്‍:+919764462308, ധുലെ:+918421218287, ഔറംഗബാദ്:+919422202906, നാഗ്പൂര്‍:+919158655953 സാംഗ്ളി:+919422407487
പ്രതികരിക്കാൻ ഇവിടെ എഴുതുക