സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവച്ചത്. തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനുഷും രജിഷയും ഒന്നിക്കുന്ന കര്ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
“എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പനി വന്നു. പനി കുറഞ്ഞുവെങ്കിലും ഞങ്ങൾ ടെസ്റ്റ് ചെയ്തു. എന്നാൽ റിസൾട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ ആൻ്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.”- അദ്ദേഹം കുറിച്ചു.
https://www.facebook.com/110106192432427/posts/2955313451245006/
ഇനി ദൃശ്യങ്ങളിൽ വീരപ്പനെ കാണാം…; വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നു
നിരവധി പേരാണ് എളുപ്പത്തിൽ സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്നാശംസിച്ചും പ്രാർത്ഥിച്ചും കൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴിൽ എത്തിയത്. 2001ൽ സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നതെങ്കിലും, മഗധീര (2009), ഈഗ (2012) എന്നീ സിനിമകളാണ് അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കിയത്. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി. ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംഷയോടെ ഒരു വർഷത്തോളം സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രമായിരുന്നു ബാഹുബലി. പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങു വിജയം സ്വന്തമാക്കാനും ഈ ചിത്രത്തിന് സാധിച്ചിരുന്നു. ആർ ആർ ആർ ആണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക