സാംസങ് ഗാലക്സി M31s സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലൂടെ കമ്പനി ഈ ഡിവൈസിന്റെ ലോഞ്ച് സ്ഥിരീകരിച്ചിരുന്നു. സാംസങ് ഗാലക്സി M31s ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആമസോണിലെ ലിസ്റ്റിങ്. ഇതിനിടെ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.
സാംസങ് ഗാലക്സി M31s ഈ മാസം അവസാനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ഓഗസ്റ്റ് 6 മുതൽ ഷിപ്പിംഗ് ആരംഭിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഡിവൈസ് പുറത്തിറങ്ങുന്നതോടെ മാസങ്ങളോളം നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും അഭ്യൂഹങ്ങൾക്കുമാണ് വിരമമാകുന്നത്. ഡിവൈസിന്റെ പ്രധാന സവിശേഷതയായി ടീസറിൽ നൽകിയിരുന്നത് 6000 എംഎഎച്ച് ബാറ്ററിയാണ്.
സാംസങ് ഗാലക്സി M31s സ്മാർട്ട്ഫോൺ ഒരു മിഡ് റേഞ്ച് ഡിവൈസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില. 64 എംപി പ്രൈമറി ഷൂട്ടർ ഉള്ള ക്വാഡ് ക്യാമറ മൊഡ്യൂൾ ഉൾപ്പെടെയുള്ള ഡിവൈസിന്റെ ചില പ്രധാന സവിശേഷതകൾ ആമസോൺ ഇന്ത്യ ലിസ്റ്റിംങിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട്ഫോണിൽ AI എൻഹാൻസ്മെന്റുള്ള ‘ഇന്റലി-ക്യാമറ’യാണ് നൽകിയിട്ടുള്ളതെന്നാണ് സാംസങ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക