കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മീനിന് പൊന്നുവില! ഈ മീനിന് വില ഒരു പവന് സ്വര്‍ണത്തേക്കാള്‍ കൂടുതല്‍
ഇതോടെ വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലം ജില്ലയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73), കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി കെ ടി ആലിക്കോയ (77), മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക