പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ ‘ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ’ എന്ന കമ്പനി
വൈകാതെ വാക്സിന് എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്.
ഇന്ത്യയിൽ കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം
ഇന്ന് ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ വലിയൊരു പങ്കും പുകയില ഉപയോഗത്തില്‍ നിന്നുണ്ടായ വിപത്തിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. അത്രമാത്രം ആരോഗ്യത്തിന് ഹാനികരമാണ് പുകവലി. അത്തരമൊരു ഉത്പന്നത്തെ വിപണിയിലിറക്കുന്ന കമ്പനിയാണ് ഇപ്പോള്‍ കൊവിഡിനെതിരായ വാക്സിനുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പുകയിലയില്‍ നിന്നുള്ള ഒരുതരം പ്രോട്ടീന്‍ ഉപയോഗിച്ചാണത്രേ ഇവര്‍ വാക്സിന് ഉത്പാദിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്സിന് വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക