തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാകുന്നില്ല. സമ്പർക്ക വ്യാപനവും അതി രൂക്ഷമാണ് ജില്ലയില്‍. ഇന്ന് മാത്രം ജില്ലയില്‍ 259 പേര്‍ക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതില്‍ 241 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
കേരള സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് പ്രകാരം ജില്ലയിലെ കൊവിഡ് രോഗികളുടെ നിലവിലെ എണ്ണം മൂവായിരത്തിന് മുകളിലാണ്. ഇന്നത്തെ രോഗികളുടെ എണ്ണം കൂടി ചേരുമ്ബോള്‍ ഈ സംഖ്യ വീണ്ടും ഉയരും.
ഡാഷ്ബോര്‍ഡ് നല്കുന്ന വിവരം അനുസരിച്ച് ജില്ലയില്‍ ഇതുവരെ 4493 പേര്‍ക്കാണ് രോഗം വന്നത്(ഇപ്പോഴുള്ള കണക്ക് പ്രകാരം). 1434 പേര് രോഗമുക്തിയും നേടിയിട്ടുണ്ട്.
പുകയിലയില്‍ നിന്ന് കൊവിഡ് വാക്സിന്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി
ജില്ലയില്‍ നിലവില്‍ 3043 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. ഇന്നത്തെ നെടുമങ്ങാട് സ്വദേശിയുടെ മരണം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജില്ലയില്‍ ഇതുവരെ 13 പേര് രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക